Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karnataka Police

പ്ര​ണ​യ​വി​വാ​ഹ​ത്തെ പി​ന്തു​ണ​ച്ചു; പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം മ​ധ്യ​വ​യ​സ്ക​ന്‍റെ കാ​ൽ​പാ​ദം ത​ല്ലി​ത​ക​ർ​ത്തു

മാ​ണ്ഡ്യ: ക​ർ​ണാ​ട​ക​യി​ൽ പ്ര​ണ​യ​വി​വാ​ഹ​ത്തി​ന് പി​ന്തു​ണ​ച്ച​തി​ന് മ​ധ്യ​വ​യ​സ്ക​ന്‍റെ കാ​ൽ​പാ​ദം ത​ല്ലി​ത​ക​ർ​ത്തു. ക​ർ​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ലാ​ണ് സം​ഭ​വം. പാ​ണ്ഡ​വ​പു​ര​ത്തി​ന് സ​മീ​പം ബൊ​മ്മ​ല​പു​ര സ്വ​ദേ​ശി പ്ര​കാ​ശി​ന്‍റെ കാ​ൽ ആ​ണ് പെ​ൺ‌​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ക​ല്ലു​കൊ​ണ്ട് ത​ല്ലി​ത​ക​ർ​ത്ത​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് പ്ര​കാ​ശി​നും മ​രു​മ​ക​ൻ ന​വീ​നും നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​കാ​ശി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബൊ​മ്മ​ല​പു​ര​യി​ൽ പ്ര​ണ​യ​വി​വാ​ഹ​ത്തി​ന് പെ​ൺ​കു​ട്ടി​ക്ക് കൂ​ട്ടു​നി​ന്ന സം​ഭ​വ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

പ്ര​ണ​യ വി​വാ​ഹ​ത്തി​ന് കൂ​ട്ടു​നി​ന്നെ​ന്ന് ആ​രോ​പി​ച്ച് പ്ര​കാ​ശി​നെ​യും ന​വീ​നെ​യും പെ​ൺ​കു​ട്ടി​യു​ടെ സ​ഹേ​ദ​ര​ൻ ഗി​രീ​ഷും ബ​ന്ധു സ​ഞ്ജു​വും ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​കാ​ശി​നെ​യും മ​രു​മ​ക​ൻ ന​വീ​നെ​യും പി​ന്തു​ട​ർ​ന്ന് സം​ഘം ആ​ക്ര​മി​ച്ച​ത്.

പെ​ൺ​കു​ട്ടി​യു​ടെ പി​താ​വും സ​ഹോ​ദ​ര​നും ബ​ന്ധു​ക്ക​ളും ചേ​ർ​ന്നാ​ണ് ഇ​രു​വ​രെ​യും ആ​ക്ര​മി​ച്ച​ത്. അ​ക്ര​മി സം​ഘം ക​ല്ലു​കൊ​ണ്ട് കാ​ൽ​പാ​ദം ത​ല്ലി ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

National

പു​രു​ഷ​വേ​ഷം ധ​രി​ച്ച് മോ​ഷ​ണം; ര​ണ്ട് യു​വ​തി​ക​ൾ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ പു​രു​ഷ​വേ​ഷം ധ​രി​ച്ച് വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന ര​ണ്ട് യു​വ​തി​ക​ൾ പി​ടി​യി​ൽ. രേ​ഷ്‌​മ, നീ​ലു എ​ന്നി​വ​രാ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്. സ​മ്പി​ഗെ​ഹ​ള്ളി​യി​ലെ വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യാ​ണ് പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​വി​ടെ​നി​ന്ന് ഇ​വ​ർ 30 ഗ്രാം ​സ്വ​ർ​ണ​വും 60 ഗ്രാം ​വെ​ള്ളി​യും പ​ണ​വും മോ​ഷ്ടി​ച്ചി​രു​ന്നു. വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യം വാ​തി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് യു​വ​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ രേ​ഷ്‌​മ ഇ​ത്ത​ര​ത്തി​ൽ സ്ഥി​ര​മാ​യി മോ​ഷ​ണം ന​ട​ത്താ​റു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ച് വി​ടാ​നും പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നു​മാ​ണ് പു​രു​ഷ വേ​ഷ​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തെ​ന്ന് പി​ടി​യി​ലാ​യ പ്ര​തി​ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

National

ന​ടു​റോ​ഡി​ൽ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; തോ​ക്ക് ന​ൽ​കി​യ സേ​ലം സ്വ​ദേ​ശി പി​ടി​യി​ൽ  

ബം​ഗ​ളൂ​രു: ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​യെ ഭ​ർ‌​ത്താ​വ് ന​ടു​റോ​ഡി​ൽ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​മാ​യി പോ​ലീ​സ്. പ്ര​തി ബാ​ല​മു​രു​ക​ൻ സേ​ലം സ്വ​ദേ​ശി​യാ​യ വാ​ട​ക കൊ​ല​യാ​ളി​യെ ബ​ന്ധ​പ്പെ​ട്ടു​വെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.

ഡി​സം​ബ​ർ 23ന് ​ആ​ണ് ബാ​ല​മു​രു​ക​നി​ൽ നി​ന്ന് അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്ന ഭു​വ​നേ​ശ്വ​രി​യെ ന​ടു​റോ​ഡി​ൽ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. വെ​ടി​യേ​റ്റ ഭു​വ​നേ​ശ്വ​രി സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ബാ​ല​മു​രു​ക​ൻ തോ​ക്കു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യി​രു​ന്നു.

തോ​ക്ക് എ​വി​ടെ നി​ന്ന് ല​ഭി​ച്ചു എ​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് സേ​ലം സ്വ​ദേ​ശി മൗ​ലേ​ഷ് എ​ന്ന ഗു​ണ്ട അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ​യെ കൊ​ല്ലാ​ൻ സ​ഹാ​യം തേ​ടി മൗ​ലേ​ഷി​നെ സ​മീ​പി​ച്ചി​രു​ന്നു​വെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ ബാ​ല​മു​രു​ക​ൻ വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ​ണം വാ​ങ്ങി മൗ​ലേ​ഷ് തോ​ക്ക് ന​ൽ​കി ബാ​ല​മു​രു​ക​നെ തി​രി​ച്ച​യ​ച്ചു. നേ​രി​ട്ടെ​ത്താ​മെ​ന്നും സി​സി​ടി​വി ക്യാ​മ​റ​ക​ൾ ഇ​ല്ലാ​ത്ത സ്ഥ​ല​ത്ത് വ​ച്ച് കൊ​ല​പ്പെ​ടു​ത്താ​മെ​ന്നു​മാ​യി​രു​ന്നു വാ​ഗ്ദാ​നം. മൗ​ലേ​ഷ് ബം​ഗ​ളൂ​രു​വി​ലെ​ത്തി സ്ഥ​ലം നി​രീ​ക്ഷി​ച്ചെ​ങ്കി​ലും കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ നേ​രി​ട്ട് കൊ​ല​പ്പെ​ടു​ത്താ​ൻ ബാ​ല​മു​രു​ക​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​യി​രു​ന്നു കൊ​ല​പാ​ത​കം.

 

National

അ​ര​ക്കി​ലോ സ്വ​ർ​ണം മോ​ഷ്ടി​ച്ച സം​ഭ​വം; ഡ്രൈ​വ​റും ജോ​ലി​ക്കാ​ര​നും ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: വി​ദ്യാ​ര​ണ്യ​പു​ര​യി​ലെ വ്യ​വ​സാ​യി​യു​ടെ വീ​ട്ടി​ൽ നി​ന്ന് അ​ര​ക്കി​ലോ​യി​ലേ​റെ സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. വ്യ​വ​സാ​യി​യാ​യ ഗോ​പാ​ൽ ഷി​ൻ​ഡെ​യു​ടെ ല​ക്ഷ്മി​പു​ര ക്രോ​സി​ലെ വി​ല്ല​യി​ലാ​യി​രു​ന്നു വ​ൻ ക​വ​ർ​ച്ച ന​ട​ന്ന​ത്.

ഡി​സം​ബ​ർ 24ന് ​കു​ടും​ബം ക്രി​സ്മ​സ് അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം. സം​ഭ​വ​ത്തി​ൽ ഷി​ൻ​ഡെ​യു​ടെ ഡ്രൈ​വ​റും വീ​ട്ടു​ജോ​ലി​ക്കാ​ര​നും ഉ​ൾ​പ്പെ​ടെ നാ​ല് പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്ന് കി​ലോ വെ​ള്ളി​യും മൂ​ന്ന് ല​ക്ഷം രൂ​പ​യും പ്ര​തി​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ണ്ടു​പേ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​വ​രെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഡ്രൈ​വ​റും വീ​ട്ടു​ജോ​ലി​ക്കാ​ര​നും കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തു​ന്ന​ത്.

വീ​ട്ടു​ജോ​ലി​ക്കാ​ര​നാ​യ മ​ഞ്ജി​ത്തും ഡ്രൈ​വ​റാ​യ ന​രേ​ന്ദ്ര​യു​മാ​ണ് ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ മ​ഞ്ജി​ത്ത് സു​ഹൃ​ത്താ​യ ച​ന്ദ​നെ​യും ദൊ​ഡ ബെ​ല്ലാ​പു​ര സ്വ​ദേ​ശി ന​രേ​ന്ദ്ര കൂ​ട്ടു​കാ​ര​നാ​യ മ​ഞ്ജു​നാ​ഥി​നെ​യും സ​ഹാ​യ​ത്തി​നാ​യി ഒ​പ്പം കൂ​ട്ടി.

മ​ഞ്ജു​നാ​ഥ് ചെ​റു​കി​ട മോ​ഷ​ണ​ങ്ങ​ൾ പ​തി​വാ​ക്കി​യി​രു​ന്ന ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ക്രി​സ്മ​സ് ആ​ഘോ​ഷം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് ഷി​ൻ​ഡെ മോ​ഷ​ണ​വി​വ​രം മ​ന​സി​ലാ​ക്കി​യ​ത്.

 

Kerala

കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ എ​എ​സ്ഐ​യു​ടെ മാ​ല ക​വ​ർ​ന്നു; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ബം​ഗ​ളു​രു: ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ വ​നി​ത എ​എ​സ്ഐ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന​താ​യി പ​രാ​തി. എ​എ​സ്ഐ അ​മൃ​ത​യു​ടെ അ​ഞ്ച് പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല ന​ഷ്ട​പെ​ട്ട​താ​യാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ശി​വ​മോ​ഗ​യി​ൽ നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ലെ ഇ​ഡി ന​ട​പ​ടി​യി​ലും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പേ​രു​മാ​റ്റ​ത്തി​ലും കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ശി​വ​മോ​ഗ​യി​ലെ ബി​ജെ​പി ഓ​ഫീ​സി​ന് മു​ന്നി​ലാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. സ്വ​ർ​ണ​മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​മൃ​ത ത​ന്നെ​യാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പ​രി​സ​ര​ത്താ​കെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മാ​ല ക​ണ്ടെ​ത്താ​നാ​യി​ല്ല.

തി​ര​ക്കി​നി​ട​യി​ൽ ആ​രോ മാ​ല​യി​ൽ പി​ടി​ച്ചു വ​ലി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​മൃ​ത പ​റ​ഞ്ഞു. ചാ​ന​ലു​ക​ളു​ടെ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്യാ​മ​റ​ക​ൾ പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ മാ​ല മോ​ഷ​ണ​ത്തി​ൽ തു​മ്പ് കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്.

National

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി; ന​വ​വ​ര​ൻ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: വി​വാ​ഹ ദി​ന​ത്തി​ൽ മു​ൻ​കാ​മു​കി​യു​ടെ പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ർ​ണാ​ട​ക​യി​ലാ​ണ് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യി​ൽ റാ​യ്ചൂ​ർ സ്വ​ദേ​ശി റി​ഷ​ഭ് പി​ടി​യി​ലാ​യ​ത്. കൊ​പ്ല സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടേ​താ​ണ് പ​രാ​തി.

ബെ​ല്ലാ​രി​യി​ലെ ഡി​ഗ്രി പ​ഠ​ന​കാ​ല​ത്ത് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന​താ​യും വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. റി​ഷ​ഭി​ന്‍റെ വി​വാ​ഹ ദി​ന​ത്തി​ലാ​യി​രു​ന്നു കേ​സി​ൽ പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​ത്.

നി​ർ​ബ​ന്ധി​ത ഗ​ർ​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ലു​ണ്ട്. റി​ഷ​ഭി​ന്‍റെ വി​വാ​ഹ​ത്തെ കു​റി​ച്ച് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ വി​വ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ബം​ഗ​ളൂ​രു കൂ​ട്ട​ബ​ലാ​ത്സം​ഗം; മ​ല​യാ​ളി യു​വ​തി​യു​ടെ പ​രാ​തി വ്യാ​ജം

ബം​ഗ​ളൂ​രു: മ​ല​യാ​ളി യു​വ​തി​യെ ക്യാ​ബ് ഡ്രൈ​വ​റും സം​ഘ​വും കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി വ്യാ​ജ​മെ​ന്ന് ക​ർ​ണാ​ട​ക പോ​ലീ​സ്.

മ​ല​യാ​ളി യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി വ​ലി​യ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു. ക്യാ​ബ് ഡ്രൈ​വ​റു​മാ​യു​ള്ള ബ​ന്ധം ആ​ൺ​സു​ഹൃ​ത്തി​ൽ നി​ന്ന് മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് യു​വ​തി വ്യാ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

നാ​ട്ടി​ലെ​ത്തി​യ യു​വ​തി​യു​ടെ ക​ഴു​ത്തി​ലെ മു​റി​പ്പാ​ടി​നെ​ക്കു​റി​ച്ച് ആ​ൺ​സു​ഹൃ​ത്ത് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യെ​ന്ന് യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് യു​വാ​വ് യു​വ​തി​യു​മാ​യി ബം​ഗ​ളൂ​രു​വി​ലെ​ത്തി മ​ഡി​വാ​ള പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കേ​സ് പി​ന്നീ​ട് ബാ​ന​സ് വാ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.​ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ യു​വ​തി ക്യാ​ബ് ഡ്രൈ​വ​റെ പ​രി​ച​യ​പ്പെ​ടു​ക​യും അ​ടു​പ്പ​ത്തി​ലാ​വു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ ക​ഴു​ത്തി​ലെ മു​റി​പ്പാ​ടാ​ണ് വ്യാ​ജ പ​രാ​തി​യി​ലേ​ക്കു ന​യി​ച്ച​ത്.

National

ബം​ഗ​ളൂ​രു​വി​ലെ കൂ​ട്ട​ബ​ലാ​ത്സം​ഗം; മ​ല​യാ​ളി യു​വ​തി​യു​ടെ പ​രാ​തി വ്യാ​ജ​മെ​ന്ന് ക​ണ്ടെ​ത്തി

ബം​ഗ​ളൂ​രു: മ​ല​യാ​ളി യു​വ​തി​യെ ക്യാ​ബ് ഡ്രൈ​വ​റും സം​ഘ​വും കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി വ്യാ​ജ​മെ​ന്ന് ക​ർ​ണാ​ട​ക പോ​ലീ​സ്. മ​ല​യാ​ളി യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി വ​ലി​യ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു.

ക്യാ​ബ് ഡ്രൈ​വ​റു​മാ​യു​ള്ള ബ​ന്ധം ആ​ൺ​സു​ഹൃ​ത്തി​ൽ നി​ന്ന് മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് യു​വ​തി വ്യാ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. നാ​ട്ടി​ലെ​ത്തി​യ യു​വ​തി​യു​ടെ ക​ഴു​ത്തി​ലെ മു​റി​പ്പാ​ടി​നെ കു​റി​ച്ച് ആ​ൺ​സു​ഹൃ​ത്ത് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യെ​ന്ന് യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഇ​തേ​തു​ട​ർ​ന്ന് യു​വാ​വ് യു​വ​തി​യു​മാ​യി ബം​ഗ​ളൂ​രു​വി​ലെ​ത്തി മ​ഡി​വാ​ള പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കേ​സ് പി​ന്നീ​ട് ബാ​ന​സ് വാ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ യു​വ​തി ക്യാ​ബ് ഡ്രൈ​വ​റെ പ​രി​ച​യ​പ്പെ​ടു​ക​യും അ​ടു​പ്പ​ത്തി​ലാ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​രു​വ​രും പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ ക​ഴു​ത്തി​ലെ മു​റി​പ്പാ​ടാ​ണ് വ്യാ​ജ പ​രാ​തി​യി​ലേ​ക്ക് ന​യി​ച്ച​ത്.

National

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് വെ​ടി​യേ​റ്റു; അ​പ​ക​ടം സ​യ​ൻ​സ് എ​ക്സി​ബി​ഷ​നി​ടെ

ബം​ഗ​ളൂ​രു: സ​യ​ൻ​സ് എ​ക്സി​ബി​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് എ​യ​ർ ഗ​ണ്ണി​ൽ നി​ന്ന് വെ​ടി​യേ​റ്റു. ആ​നേ​ക്ക​ൽ താ​ലൂ​ക്കി​ലെ ന്യൂ ​ബാ​ൾ​ഡ്വി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ശ​നി​യാ​ഴ്ച ചി​ക്ക​തി​രു​പ്പ​തി​യി​ൽ നി​ന്നു​ള്ള എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ച​ര​ൺ തേ​ജി​ന് ആ​ണ് വെ​ടി​യേ​റ്റ​ത്. ല​ഘു​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്ത് എ​യ​ർ ഗ​ൺ ഉ​പ​യോ​ഗി​ച്ച് ബ​ലൂ​ൺ പൊ​ട്ടി​ക്കു​ന്ന സ്റ്റാ​ളി​ൽ നി​ന്നാ​ണ് ച​ര​ൺ തേ​ജി​ന് വെ​ടി​യേ​റ്റ​ത്.

ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി. വി​ദ്യാ​ർ​ഥി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. സ്കൂ​ൾ മേ​ധാ​വി വേ​ണു​ഗോ​പാ​ൽ വീ​ഴ്ച സ​മ്മ​തി​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Latest News

Up